Monday, September 30, 2013

"അജ്ഞാതന്റെ" കത്ത് പ്രതിക്ക് കിട്ടില്ല

അജ്ഞാതന്റെ കത്ത് ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവനുസരിച്ച് നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിവിരുദ്ധ സ്ക്വാഡ് കേസെടുത്തു. കേസ് കുറ്റപത്രവും വിചാരണയുമായി പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണത്തിനാധാരമായ കത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ കോടതിയിലെത്തി. ആദ്യം അഴിമതിവിരുദ്ധ ട്രിബ്യൂണലില്‍. പിന്നീട് മുംബൈ ഹൈക്കോടതിയില്‍. രണ്ടിടത്തും തള്ളിയപ്പോള്‍ കേസ് സുപ്രീംകോടതിയിലെത്തി. ഇത്തരത്തിലൊരു കേസില്‍ കേസന്വേഷണം തുടങ്ങാന്‍ ഇടയാക്കിയ പരാതിയുടെ പകര്‍പ്പിന് പ്രതിക്ക് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

മഹാരാഷ്ട്രയില്‍ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മഞ്ജിത്സിങ് ഖേരയുടെ പരാതി തള്ളിയാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് എ കെ സിക്രി എന്നിവരുള്‍പ്പെട്ട ബെഞ്ച് 2013 ആഗസ്ത് 21നാണ് വിധി പറഞ്ഞത്. ചില മുന്‍കാല സുപ്രീം കോടതി വിധികള്‍ ആധാരമാക്കി ന്യായങ്ങള്‍ നിരത്തിയാണ് പരാതിക്കാരന്‍ സുപ്രീം കോടതിയില്‍ കേസ് വാദിച്ചത്. ഒരു ക്രിമിനല്‍ക്കേസില്‍ പ്രോസിക്യൂഷന്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കുന്ന ഏതു രേഖയുടെയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിക്ക് അര്‍ഹതയുണ്ടെന്ന വാദമാണ് മുഖ്യമായും ഉയര്‍ത്തിയത്. കോടതി കേസ് തീര്‍പ്പാക്കിയതും ഇക്കാര്യം പരിശോധിച്ചുതന്നെയാണ്. കത്തു കിട്ടിയത് മഹാരാഷ്ട്ര പൊലീസിന്റെ അഴിമതിവിരുദ്ധ സ്ക്വാഡിനാണ്. കേസിലെ ഒന്നാം പ്രതിക്ക് മുംബൈയിലും ഔറംഗബാദിലും നാഗ്പുരിലും അനധികൃത സ്വത്തുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പിന്റെ അനുമതി തേടി.

അനുമതി കിട്ടിയപ്പോള്‍ കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. പരാതിയുടെ പകര്‍പ്പു വേണമെന്നും പരാതിക്കാരന്റെ പേര് അറിയണമെന്നുമുള്ള ആവശ്യമാണ് പ്രതി ആദ്യം ഉന്നയിച്ചത്. പ്രോസിക്യൂഷന്‍ എതിര്‍ത്തു. കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയതായും ആവശ്യത്തിന് വിവരങ്ങള്‍ ശേഖരിച്ചതായും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രഥമവിവര പത്രിക (എഫ്ഐആര്‍) കോടതിയില്‍ നല്‍കിയത്. ഇത്തരത്തില്‍ രഹസ്യമായി വിവരങ്ങള്‍ നല്‍കുന്ന പലരുമുണ്ട്. അവരുടെ പേര് വെളിപ്പെടുത്തിയാല്‍ പിന്നെയാരും പരാതി തരില്ല- പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയിലെത്തിയപ്പോള്‍ പരാതി നല്‍കിയ വ്യക്തിയുടെ പേരു വേണ്ടെന്ന നിലപാടിലേക്ക് ഹര്‍ജിക്കാരനെത്തി. എന്നാല്‍ പരാതിയുടെ പകര്‍പ്പു വേണം. ക്രിമിനല്‍ക്കേസില്‍ ഇത് പ്രതിയുടെ അവകാശമാണ്. കേസിന്റെ വിചാരണയുടെ അന്തിമഘട്ടത്തില്‍പ്പോലും പ്രതി ആവശ്യപ്പെടുന്ന രേഖകള്‍ പരിശോധനയ്ക്ക് നല്‍കാന്‍ പ്രോസിക്യൂഷന് ബാധ്യതയുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലക്കെതിരായ അഴിമതിക്കേസില്‍ ((V K Sasikala v. State) സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും വാദമുണ്ടായി. ശശികലാ കേസിലെ കോടതിവിധി ഈ കേസില്‍ ബാധകമാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇവിടെ അന്വേഷണത്തിനു തുടക്കമിട്ട രേഖ മാത്രമാണ് അഴിമതിവിരുദ്ധ സ്ക്വാഡിനു ലഭിച്ച കത്ത്.

കത്ത് എഴുതിയയാള്‍ ഒരു വിവരം നല്‍കുക മാത്രമാണ് ചെയ്തത്. കേസിന്റെ അടിത്തറ ഈ കത്തല്ല. എഫ്ഐആറും കത്തിനെ അടിസ്ഥാനമാക്കിയല്ല. അഴിമതിവിരുദ്ധ സ്ക്വാഡ് സ്വന്തം നിലയ്ക്ക് അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളാണ് കേസിന്റെ അടിസ്ഥാനം. ആ കത്ത് കോടതിയിലെത്തിയിട്ടില്ല. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗവുമല്ല. ശശികലാ കേസില്‍ വിചാരണക്കോടതിയിലെത്തിയ രേഖകളുടെ പകര്‍പ്പാണ് പ്രതി ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ആ കേസിലെ വിധി ഇവിടെ ബാധകമാകില്ല- സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

കത്തു കിട്ടിയതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലെ ഏതെങ്കിലും രേഖയാണ് പ്രതി ആവശ്യപ്പെടുന്നതെങ്കില്‍ കിട്ടാന്‍ അര്‍ഹതയുണ്ട്. ഇവിടെ ആ കത്തിലെ വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് ഒരുതരത്തിലും നീതിപൂര്‍വകമായ വിചാരണ (ളമശൃ േൃശമഹ) യ്ക്ക് തടസ്സമാകില്ല. അതുകൊണ്ട് ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ല- വിധിയില്‍ വ്യക്തമാക്കി.email: advocatekrdeepa@gmail.com

Monday, September 3, 2012

ആന ഇടയാതിരിക്കാന്‍ ഈ ചട്ടങ്ങള്‍
അഡ്വ. കെ ആര്‍ ദീപ
Posted on: 16-May-2012 04:16 PM
ആനയുടെ പരിപാലനം, ഭക്ഷണം, വിശ്രമം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് 2003ല്‍ നാട്ടാനപരിപാലന ചട്ടങ്ങള്‍ (The Kerala Captive Elephants Management and Maintenance Rules, 2003) രൂപപ്പെടുത്തിയത്. ഉത്സവവേളയില്‍ ആനകളെ എങ്ങനെ കൈകാര്യംചെയ്യണം എന്നതും ചട്ടങ്ങളിലുണ്ട്. വാഹനങ്ങളില്‍ വന്യജീവി പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ചട്ടങ്ങള്‍ രൂപപ്പെടുത്തിയത്.

ആനയുടമ ആനയെ പരിപാലിക്കാന്‍ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള പാപ്പാനെ നിയമിക്കണമെന്ന് ചട്ടങ്ങള്‍ പറയുന്നു. പ്രവൃത്തിപരിചയത്തിന് സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. വനം വകുപ്പ് നല്‍കുന്ന പരിശീലനം പാപ്പാന്മാര്‍ക്ക് ലഭിക്കുന്നു എന്ന് ഉടമ ഉറപ്പുവരുത്തണം. പാപ്പാന് ഒരു സഹായിയെ ഉടമ നിയമിക്കണം. ആനയ്ക്ക് വിശ്രമിക്കാന്‍ വൃത്തിയുള്ള തൊഴുത്ത് ഉണ്ടാകണം.ആനയുടെ വലുപ്പം അനുസരിച്ചാകണം തൊഴുത്തിന്റെ വിസ്താരം. മുതിര്‍ന്ന ആനയ്ക്ക് ഒമ്പതു മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള തൊഴുത്താണ് വേണ്ടത്. അടച്ചുകെട്ടിയ ഷെഡ്ഡാണെങ്കില്‍ അഞ്ചര മീറ്ററെങ്കിലും ഉയരം വേണം.

ആനയെ എന്നും കുളിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം. അസുഖമോ പരിക്കോ ഗര്‍ഭമോ ഉണ്ടെങ്കില്‍ പാപ്പാന്‍ ഉടമയെ അറിക്കണം. ഉടമ മൃഗഡോക്ടറുടെ സഹായം തേടണം. ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുകയും വേണം. പാപ്പാനെയും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനയ്ക്കു വിധേയനാക്കണം. ആനയിലേക്ക് പകരാനിടയുള്ള രോഗങ്ങള്‍ പാപ്പാനില്ലെന്ന് ഉറപ്പാക്കണം. ഉത്സവത്തിനും മറ്റും ആനയെ കൊണ്ടുപോകുമ്പോള്‍ സംഘാടകര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് എഴുതിനല്‍കണം. ആന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ സംഘാടകര്‍ പാലിക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ആനയ്ക്ക് ആന്ത്രാക്സ്പോലെയുള്ള മാരകരോഗങ്ങള്‍ വന്നാല്‍ 24 മണിക്കൂറിനകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയോ അറിയിക്കണം.മുന്‍കൂട്ടി അനുമതിയില്ലാതെ ആനയ്ക്ക് ഒരുതരത്തിലുമുള്ള വന്ധ്യംകരണ ശസ്ത്രക്രിയ നടത്തരുതെന്നും ചട്ടങ്ങളിലുണ്ട്.

മദപ്പാട് കണ്ടാല്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ എഴുതിത്തരാതെ മദം തടയാനായി മരുന്നു നല്‍കരുത്. മദപ്പാടുള്ള സമയത്ത് ആന ജനങ്ങള്‍ക്ക് പൊതുവില്‍ അപകടമുണ്ടാക്കുന്നില്ലെന്ന് ഉടമ ഉറപ്പാക്കണം. ആവശ്യമായ പരിചരണം ഈ സമയത്ത് ആനയ്ക്ക് നല്‍കുകയും വേണം. മദപ്പാടുള്ളപ്പോള്‍ ആനയെ ഒരു പണിക്കും നിയോഗിക്കരുത്. 12 മാസമോ അതിലേറെയോ ഗര്‍ഭമുള്ള ആനയെ പണിക്ക് നിയോഗിക്കരുത്. അതുപോലെ ആറുമാസത്തില്‍ താഴെ പ്രായമുള്ള പാലുകുടിക്കുന്ന കൂട്ടിയുള്ള ആനയെയും അഞ്ചടിയില്‍ താഴെ ഉയരമുള്ള ആനയെയും ജോലിക്കു നിയോഗിക്കരുതെന്ന് ചട്ടങ്ങളിലുണ്ട്. നൈലോണ്‍ കയറോ മുള്ളുകളോ കൂര്‍ത്ത ഭാഗങ്ങളോ ഉള്ള ചങ്ങലകളോ ആനയെ പൂട്ടാന്‍ ഉപയോഗിക്കരുത്. ചങ്ങലയുടെ തൂക്കം ആനയുടെ ഭാരത്തിന് അനുസൃതമാകണം. ആനയുടെ ശരീരഭാഗങ്ങളില്‍ പരിക്കോ വേദനയോ ഉണ്ടാക്കാനിടയുള്ളതൊന്നും ചെയ്യാന്‍പാടില്ല.

ആന ചരിഞ്ഞാല്‍ 24 മണിക്കൂറിനകം അധികൃതരെ അറിയിക്കണം. കൊമ്പുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ച് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. മരണമുണ്ടായാല്‍ മൃഗഡോക്ടറെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ആനയ്ക്ക് ഭക്ഷണം നല്‍കുന്നതു സംബന്ധിച്ചും ചട്ടങ്ങളില്‍ പറയുന്നു. ഉയരമനുസരിച്ച് നല്‍കേണ്ട ഭക്ഷണത്തിന്റെ പട്ടിക ചട്ടങ്ങളിലുണ്ട്. രണ്ടേകാല്‍ മീറ്ററിലേറെ ഉയരമുള്ള വലിയ ആനയ്ക്ക് 250 കിലോ പച്ചത്തീറ്റ നല്‍കണം. ചൂടുകാലത്ത് തണുത്ത ഭക്ഷണവും ഉറപ്പാക്കണം. പുഴയില്‍നിന്നോ മറ്റോ വെള്ളവും ഉടമ ലഭ്യമാക്കണം. ആനയെക്കൊണ്ട് ചുമപ്പിക്കാവുന്ന ഭാരവും പറയുന്നുണ്ട്. ഒന്നരമീറ്റര്‍വരെ ഉയരമുള്ള ആനയെക്കൊണ്ട് ഭാരം എടുപ്പിക്കരുത്. ഒന്നരമീറ്റര്‍മുതല്‍ 1.8 മീറ്റര്‍വരെ പാപ്പാനെയും ഭക്ഷണവും ചുമക്കാം. 2.26 മീറ്റര്‍മുതല്‍ 2.55 മീറ്റര്‍വരെയാണ് ഉയരമെങ്കില്‍ പരമാവധി 300 കിലോ ചുമടെടുപ്പിക്കാം. തടി വലിപ്പിക്കുന്നത് എത്ര കിലോ വരെയാകാം എന്നും വ്യവസ്ഥയുണ്ട്.

ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുകൊണ്ടുപോകാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. 30 കിലോമീറ്ററില്‍ കൂടുതല്‍ ഒരുദിവസം നടത്തിക്കരുത്. വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചട്ടങ്ങളിലുണ്ട്. 12 അടിയില്‍ കുറഞ്ഞ നീളമുള്ള ട്രക്കില്‍ മുതിര്‍ന്ന ആനയെ കയറ്റാന്‍പാടില്ല. ആനയുടെ വിരമിക്കല്‍പ്രായവും ചട്ടത്തിലുണ്ട്. 65 വയസ്സായാല്‍ ആനയെ സാധാരണ ജോലികളില്‍നിന്ന് ഒഴിവാക്കണം. കൃത്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ചെറിയ ജോലികള്‍ ചെയ്യിക്കാം. ആനയുടമ സൂക്ഷിക്കേണ്ട രേഖകളുടെയും രജിസ്റ്ററുകളുടെയും വിവരവും ചട്ടങ്ങളിലുണ്ട്. കൊമ്പുമുറിക്കാനും മിനുക്കാനും അനുമതി വേണം. ആനയ്ക്കെതിരായ എല്ലാതരം ക്രൂരതകളും തടയാനുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്. അവ വിശദമായി പറയുന്നുണ്ട്. മര്‍ദനവും അധികം ജോലിചെയ്യിക്കലും ആനയെ ഉപേക്ഷിക്കലും ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കലും എല്ലാം ഈ പട്ടികയിലുണ്ട്. ആനയ്ക്ക് സമ്മര്‍ദം കൂട്ടുംവിധം അതിനെ വടംവലിക്ക് നിയോഗിക്കുന്നതുപോലും കുറ്റകരമാണെന്ന് ചട്ടങ്ങളില്‍ പറയുന്നു. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ ഉടമയ്ക്കു ലഭിക്കും. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഈ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിയിട്ടില്ല.

വെള്ളിയാഴ്ച, മേയ് 11, 2012

ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് ഉയര്‍ന്ന വിപണിവില
അഡ്വ. കെ ആര്‍ ദീപ
പൊതുആവശ്യത്തിന് നിര്‍ബന്ധമായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വിപണിയിലെ ഉയര്‍ന്നവിലതന്നെ നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. ഏറ്റെടുക്കുന്ന സമയത്തിന് അടുത്തസമയത്ത് നടന്ന വില്‍പ്പനകളിലെ വിലകളുടെ ശരാശരി എടുക്കുന്ന രീതി ഒട്ടും ആശാസ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ മെഹ്റാവാള്‍ ഖേവാജി ട്രസ്റ്റ് നല്‍കിയ കേസിലാണ് വിധി. ഫരീദ്കോട്ടിലെ ചന്ത വിപുലീകരിക്കാനാണ് 1982ല്‍ ഭൂമി ഏറ്റെടുത്തത്. ഭൂമി ഇനംതിരിച്ച് ഏക്കറിന് 10,000 മുതല്‍ 25,000 രൂപവരെ നല്‍കിയായിരുന്നു ഏറ്റെടുക്കല്‍. ഫരീദ്കോട്ടിലെ മുന്‍ ഭരണാധികാരികൂടിയായിരുന്ന കേണല്‍ ഹരീന്ദര്‍സിങ്ങിന്റെ ഉടമസ്ഥതയിലുള്ള 33 ഏക്കര്‍ ഭൂമിക്കായി ആകെ 4,85,202 രൂപയും നല്‍കി. തുക പോരെന്നു കാട്ടി സിങ് അപ്പീല്‍ നല്‍കി. ജില്ലാ കോടതി ഏക്കറിന് ഒരുലക്ഷമായി നഷ്ടപരിഹാരം ഉയര്‍ത്തി. സിങ് കൂടുതല്‍ തുക ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി പക്ഷേ ഇടപെടാന്‍ വിസമ്മതിച്ചു.


ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതിയിലെത്തിയത്. ഇതിനിടെ സിങ് മരിച്ചു. അവകാശികളാണ് കേസ് തുടര്‍ന്നത്. ഒട്ടേറെ വാണിജ്യപ്രാധാന്യമുള്ള ഭൂമിയാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സുപ്രീം കോടതി കണ്ടു. ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളും ഈ ഭൂമിക്കരികിലുണ്ട്. പ്രദേശത്തെ വിവിധ വില്‍പ്പനക്കരാറുകള്‍ പരിശോധിച്ചെങ്കിലും അതിലെ ഉയര്‍ന്ന വിലയുള്ള പ്രമാണത്തിലെ വില ഏറ്റെടുത്ത ഭൂമിക്ക് നല്‍കിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ മുഖ്യ വാദം. ഏറ്റെടുക്കലിന് ആശ്വാസധന (solatium) മായി നല്‍കിയ തുകയ്ക്ക് പലിശ നല്‍കിയില്ലെന്ന പരാതിയും ഉണ്ടായിരുന്നു. രണ്ടു പ്രശ്നവും സുപ്രീം കോടതി പരിശോധിച്ചു. ഏറ്റെടുത്ത സ്ഥലത്തിനു സമീപത്തെ മറ്റു വില്‍പ്പനകളുടെ കരാറുകള്‍ കോടതി പരിഗണിച്ചു. അതില്‍ മൂന്നെണ്ണമാണ് കാര്യമായി കണക്കിലെടുത്തത്. ഇതിലൊന്ന് ഉയര്‍ന്ന തുകയ്ക്കാണ് വില്‍പ്പന നടന്നിരുന്നത്. ഏറ്റെടുത്ത ഭൂമിക്ക് ഈ വിലതന്നെ നല്‍കേണ്ടതാണെന്ന് മുന്‍കാലവിധികള്‍ ഉദ്ധരിച്ച് സുപ്രീം കോടതി പറഞ്ഞു. സമാനമായ ഭൂമികളില്‍ നടന്ന പല വില്‍പ്പനകള്‍ അധികാരികളുടെ മുമ്പിലെത്തും. അപ്പോള്‍ ആ ഉദാഹരണങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലതന്നെയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. ആ ഇടപാട് സത്യസന്ധമായ രീതിയിലുള്ള കച്ചവടമായിരിക്കണമെന്നു മാത്രം. ഒരാളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉയര്‍ന്ന വിലതന്നെ ആ ഭൂവുടമയ്ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ട്. പല വിലകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, മറിച്ച് ശക്തമായ ന്യായങ്ങള്‍ ഇല്ലെങ്കില്‍ അവയിലെ ഉയര്‍ന്ന വിലതന്നെ കണക്കിലെടുക്കണം.


മുന്നില്‍ വന്ന കരാറുകളിലെ വിലയെല്ലാം ചേര്‍ത്ത് ശരാശരി എടുക്കുന്ന രീതി ഒട്ടും സ്വീകാര്യമല്ല. ഈ കേസില്‍ ഒരുഭാഗത്ത് ഏറ്റവും ഉയര്‍ന്ന വില കിട്ടിയ ഭൂമിയുടെ കരാര്‍ കോടതിയുടെ മുന്നിലുണ്ട്. പക്ഷേ ഈ ഭൂമി ചെറിയ തുണ്ടായിരുന്നുവെന്നും അതുകൊണ്ട് വലിയ ഭൂമി ഏറ്റെടുക്കുമ്പോള്‍ അതേ വില കണക്കാക്കാനാവില്ലെന്നും വാദമുണ്ടായി. ഇതില്‍ ന്യായമുണ്ട്. അതുകൊണ്ട് വിലയില്‍ ആനുപാതികമായ കുറവുവരുത്താം. 20 ശതമാനംവരെ ഇങ്ങനെ കുറയ്ക്കാമെന്ന് മുമ്പ് വിധിയുണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച കോടതി ഏക്കറിന് ഒരുലക്ഷം രൂപയെന്ന നഷ്ടപരിഹാരം 1,45,000 രൂപയാക്കി ഉയര്‍ത്തി. അതനുസരിച്ച് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ആശ്വാസധനത്തിന് പലിശ കിട്ടണമെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു. ഈ തുകയ്ക്കും ഇപ്പോള്‍ കോടതി വര്‍ധിപ്പിച്ചു നല്‍കിയ തുകയ്ക്കും ഇത്രയും കാലത്തേക്ക് സര്‍ക്കാര്‍ പലിശ നല്‍കണമെന്നും ജ. പി. സദാശിവം, ജ. ജെ ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ 2012 ഏപ്രില്‍ 27ന്റെ വിധിയില്‍ പറയുന്നു.email: advocatekrdeepa@gmail.com

വെള്ളിയാഴ്ച, ഏപ്രില്‍ 20, 2012

തൊഴിലിനിടയിലെ അപകടവും 
നഷ്ടപരിഹാരവും
അഡ്വ. കെ ആര്‍ ദീപ
Posted on: 19-Apr-2012 09:43 AM
ജോലിക്കിടയില്‍ തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തൊഴിലുടമയ്ക്ക് ഒഴികഴിവു പറയാനാകില്ല. തൊഴിലാളിയുടെ അശ്രദ്ധകൊണ്ടാണ് മരണമെങ്കില്‍പ്പോലും നഷ്ടപരിഹാരനിയമപ്രകാരം ) നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ""തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമാകില്ലെ""ന്ന് ജ. ജെ ബി കോശി, ജ. കെ ആര്‍ ഉദയഭാനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2005 ജൂലൈ ഏഴിലെ വിധിയില്‍ ചൂണ്ടിക്കാട്ടി. തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്ന് തളര്‍ന്നുവീണു മരിച്ചതാണ് കോടതിയുടെ പരിഗണനയില്‍വന്നത്. അശ്രദ്ധമായി ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു വാദം. ട്രിബ്യൂണലില്‍ കേസ് വന്നു.

തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടംപറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നെന്നോ, തൊഴില്‍സുരക്ഷ ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ, തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍മാത്രം ബാധകമാവുന്നവയാണ്. തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍പോലും തടസ്സമല്ല.

തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്‍കാന്‍ തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവികംമാത്രമായ മരണമാണുണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായിപ്പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.

തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുംപോലെ "ജോലിക്കിടയിലും ജോലിമൂലവും ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്" തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന (ഇമൌമഹ ഘമയീൗൃലൃ) വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം. എന്നാല്‍, താല്‍ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്‍ക്കാലികക്കാരനായി കാണുന്നുള്ളു. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്നു വ്യക്തമാണ്- വിധിയില്‍ പറഞ്ഞു.  email: advocatekrdeepa@gmail.com

ബുധനാഴ്ച, ഏപ്രില്‍ 18, 2012

Compensation in Railway Accidents




  • നഷ്ടപരിഹാരം റെയില്‍വേ നല്‍കണം
    അഡ്വ. കെ ആര്‍ ദീപ
  • ട്രെയിനില്‍നിന്നു വീണയാള്‍ വീണത് അയാളുടെ കുറ്റംകൊണ്ടാണോ എന്നൊക്കെ പരിശോധിച്ചുമാത്രം നഷ്ടപരിഹാരം നല്‍കിയിരുന്ന റെയില്‍വേയുടെ നിയമവ്യാഖ്യാനങ്ങള്‍ക്ക് അന്ത്യംകുറിച്ച സുപ്രീം കോടതി വിധിക്ക് ഇടയാക്കിയ കേസ്
    കേരളത്തില്‍നിന്നായിരുന്നു. 1996 മെയ് 23ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍ മരിച്ച അബ്ജയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലായിരുന്നു ജ. എച്ച് കെ സേമ, ജ. മാര്‍ക്കണ്ഠേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഒരാള്‍ ട്രെയിനില്‍നിന്നു വീണു മരിക്കുകയോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുകയോ ചെയ്താല്‍ അതിന് നഷ്ടപരിഹാരം നല്‍കുന്നതിന് യാത്രക്കാരന്റെ ഭാഗത്ത് കുറ്റമുണ്ടോ എന്നുനോക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

    ""റെയില്‍വേ അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഒരു ക്ഷേമനിയമമാണ്. ഇതിന്റെ വ്യാഖ്യാനം അക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാകണ""മെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചില്‍ അബ്ജയുടെ ഭര്‍ത്താവും അമ്മയും മകനും ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ട്രിബ്യൂണല്‍ കേസ് തള്ളി. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. രണ്ടുലക്ഷം രൂപയും അതു കൊടുക്കുന്ന തീയതിവരെ 12 ശതമാനം പലിശയും നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ റെയില്‍വേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അബ്ജ നിയമാനുസൃതമുള്ള യാത്രക്കാരിയായിരുന്നു എന്ന കാര്യത്തില്‍ റെയില്‍വേയ്ക്ക് തര്‍ക്കമില്ല. അവരുടെ കൈയില്‍ സീസണ്‍ ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡും ഉണ്ടായിരുന്നു. അപകടത്തിലേറ്റ പരിക്കുകളാണ് മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്.

    ട്രാക്കിലേക്കു വീണ അബ്ജയ്ക്കുമേല്‍ പരശുറാം എക്സ്പ്രസ് കയറുകയായിരുന്നു. കേസിലെ ഒരു സാക്ഷി അപകടം സംബന്ധിച്ച് ട്രിബ്യൂണലില്‍ മൊഴിനല്‍കി. ട്രെയിന്‍ ഓടുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍നിന്ന് ഒരു സ്ത്രീ വീഴുന്നതു കണ്ടതായും പിന്നീട് മരിച്ചുകിടക്കുന്നതു കണ്ടതായും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഈ മൊഴി വിശ്വസിച്ചില്ല. സ്ഥലത്തുണ്ടായിരുന്നെങ്കില്‍ മൃതദേഹം നീക്കാന്‍ സാക്ഷി സഹായിക്കേണ്ടതായിരുന്നുവെന്നും പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ വരുമായിരുന്നു എന്നുമൊക്കെയായിരുന്നു ട്രിബ്യൂണലിന്റെ നിലപാട്. എന്നാല്‍ സുപ്രീം കോടതി ഈ അഭിപ്രായം തള്ളി. നന്നായി തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാവരുടെയും മൊഴി പൊലീസ് എടുക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റേഷന്‍മാസ്റ്ററുടെ മൊഴി മറ്റുതരത്തിലായിരുന്നു. ഓടുന്ന വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അബ്ജ വീണതെന്നായിരുന്നു ഈ മൊഴി. റെയില്‍വേ ആക്ടിലെ "അനിഷ്ടസംഭവം" (untoward incident) എന്ന നിര്‍വചനത്തില്‍ ഈ അപകടം വരില്ലെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിയമത്തിലെ നിര്‍വചനപ്രകാരം അനിഷ്ടസംഭവമാണെന്നും ട്രെയിനില്‍നിന്നു വീണുമരിച്ചാല്‍ നല്‍കേണ്ട നഷ്ടപരിഹാരം ഈ കേസില്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം റെയില്‍വേ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍ ട്രെയിനില്‍ കയറുമ്പോഴാണോ വീണത്, ട്രെയിനിനുള്ളില്‍നിന്നാണോ വീണത് എന്നതിന് നിയമപരമായി പ്രസക്തിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

    രണ്ടുതരത്തിലാണെങ്കിലും നിയമത്തില്‍ പറയുന്നതുപോലെ ട്രെയിനില്‍നിന്നുള്ള വീഴ്ച തന്നെയാണ്. അവിടെ വീണയാളുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുനോക്കേണ്ടതില്ല. സാങ്കേതികമായി വ്യാഖ്യാനത്തിനു സാധ്യതകളുണ്ട്. പക്ഷേ റെയില്‍വേ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥ സഹായം നല്‍കാനുള്ള വ്യവസ്ഥയാണ്. അത് വ്യാഖ്യാനിക്കുമ്പോള്‍ നിയമത്തിന്റെ ലക്ഷ്യത്തിനാണ് മുഖ്യപരിഗണന നല്‍കേണ്ടത്. ക്ഷേമം കിട്ടേണ്ടയാളിന് അനുകൂലമായ വ്യാഖ്യാനംതന്നെയാണ് പരിഗണിക്കേണ്ടത്- സമാനമായ കേസുകളിലെ വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. അഞ്ചുതരത്തിലുള്ള അപകടങ്ങള്‍ നഷ്ടപരിഹാരത്തിന്റെ പരിധിയില്‍വരില്ലന്ന് നിയമത്തിലുണ്ട്. ആത്മഹത്യാശ്രമം, സ്വയം എല്‍പ്പിക്കുന്ന പരിക്ക്, സ്വയം ഏര്‍പ്പെടുന്ന ക്രിമിനല്‍ കുറ്റംമൂലമുള്ള പരിക്ക്, മദ്യപിച്ച അവസ്ഥയിലോ ബുദ്ധിസ്ഥിരതയില്ലാതെയോ ചെയ്യുന്ന പ്രവൃത്തിമൂലമുള്ള പരിക്ക്, അപകടത്തിലുണ്ടായ പരിക്കുമൂലമല്ലാതെ മറ്റ് അസുഖങ്ങളാല്‍ ഉണ്ടാകുന്ന മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം കിട്ടില്ല. അബ്ജയുടെ കേസില്‍ അതൊന്നും ബാധകമല്ല. അതുകൊണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. റെയില്‍വേയുടെ അപ്പീല്‍ തള്ളുകയാണെന്ന് കോടതി വിധിച്ചു. 2008 മെയ് അഞ്ചിനായിരുന്നു ഈ വിധി

Thursday, April 19, 2012

accident compensation

തൊഴിലിനിടയിലെ അപകടവും 
നഷ്ടപരിഹാരവും
അഡ്വ. കെ ആര്‍ ദീപ
Posted on: 19-Apr-2012 09:43 AM
ജോലിക്കിടയില്‍ തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തൊഴിലുടമയ്ക്ക് ഒഴികഴിവു പറയാനാകില്ല. തൊഴിലാളിയുടെ അശ്രദ്ധകൊണ്ടാണ് മരണമെങ്കില്‍പ്പോലും നഷ്ടപരിഹാരനിയമപ്രകാരം  നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ""തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമാകില്ലെ""ന്ന് ജ. ജെ ബി കോശി, ജ. കെ ആര്‍ ഉദയഭാനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2005 ജൂലൈ ഏഴിലെ വിധിയില്‍ ചൂണ്ടിക്കാട്ടി. തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്ന് തളര്‍ന്നുവീണു മരിച്ചതാണ് കോടതിയുടെ പരിഗണനയില്‍വന്നത്. അശ്രദ്ധമായി ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു വാദം. ട്രിബ്യൂണലില്‍ കേസ് വന്നു.

തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടംപറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നെന്നോ, തൊഴില്‍സുരക്ഷ ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ, തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍മാത്രം ബാധകമാവുന്നവയാണ്. തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍പോലും തടസ്സമല്ല.

തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്‍കാന്‍ തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവികംമാത്രമായ മരണമാണുണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായിപ്പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.

തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുംപോലെ "ജോലിക്കിടയിലും ജോലിമൂലവും ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്" തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം. എന്നാല്‍, താല്‍ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്‍ക്കാലികക്കാരനായി കാണുന്നുള്ളു. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്നു വ്യക്തമാണ്- വിധിയില്‍ പറഞ്ഞു. 
email: advocatekrdeepa@gmail.com

Wednesday, April 18, 2012

Compensation in Railway Accidents

  • നഷ്ടപരിഹാരം റെയില്‍വേ നല്‍കണം
    അഡ്വ. കെ ആര്‍ ദീപ
  • ട്രെയിനില്‍നിന്നു വീണയാള്‍ വീണത് അയാളുടെ കുറ്റംകൊണ്ടാണോ എന്നൊക്കെ പരിശോധിച്ചുമാത്രം നഷ്ടപരിഹാരം നല്‍കിയിരുന്ന റെയില്‍വേയുടെ നിയമവ്യാഖ്യാനങ്ങള്‍ക്ക് അന്ത്യംകുറിച്ച സുപ്രീം കോടതി വിധിക്ക് ഇടയാക്കിയ കേസ്
    കേരളത്തില്‍നിന്നായിരുന്നു. 1996 മെയ് 23ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍ മരിച്ച അബ്ജയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലായിരുന്നു ജ. എച്ച് കെ സേമ, ജ. മാര്‍ക്കണ്ഠേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഒരാള്‍ ട്രെയിനില്‍നിന്നു വീണു മരിക്കുകയോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുകയോ ചെയ്താല്‍ അതിന് നഷ്ടപരിഹാരം നല്‍കുന്നതിന് യാത്രക്കാരന്റെ ഭാഗത്ത് കുറ്റമുണ്ടോ എന്നുനോക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

    ""റെയില്‍വേ അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഒരു ക്ഷേമനിയമമാണ്. ഇതിന്റെ വ്യാഖ്യാനം അക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാകണ""മെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചില്‍ അബ്ജയുടെ ഭര്‍ത്താവും അമ്മയും മകനും ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ട്രിബ്യൂണല്‍ കേസ് തള്ളി. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. രണ്ടുലക്ഷം രൂപയും അതു കൊടുക്കുന്ന തീയതിവരെ 12 ശതമാനം പലിശയും നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ റെയില്‍വേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അബ്ജ നിയമാനുസൃതമുള്ള യാത്രക്കാരിയായിരുന്നു എന്ന കാര്യത്തില്‍ റെയില്‍വേയ്ക്ക് തര്‍ക്കമില്ല. അവരുടെ കൈയില്‍ സീസണ്‍ ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡും ഉണ്ടായിരുന്നു. അപകടത്തിലേറ്റ പരിക്കുകളാണ് മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്.

    ട്രാക്കിലേക്കു വീണ അബ്ജയ്ക്കുമേല്‍ പരശുറാം എക്സ്പ്രസ് കയറുകയായിരുന്നു. കേസിലെ ഒരു സാക്ഷി അപകടം സംബന്ധിച്ച് ട്രിബ്യൂണലില്‍ മൊഴിനല്‍കി. ട്രെയിന്‍ ഓടുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍നിന്ന് ഒരു സ്ത്രീ വീഴുന്നതു കണ്ടതായും പിന്നീട് മരിച്ചുകിടക്കുന്നതു കണ്ടതായും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഈ മൊഴി വിശ്വസിച്ചില്ല. സ്ഥലത്തുണ്ടായിരുന്നെങ്കില്‍ മൃതദേഹം നീക്കാന്‍ സാക്ഷി സഹായിക്കേണ്ടതായിരുന്നുവെന്നും പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ വരുമായിരുന്നു എന്നുമൊക്കെയായിരുന്നു ട്രിബ്യൂണലിന്റെ നിലപാട്. എന്നാല്‍ സുപ്രീം കോടതി ഈ അഭിപ്രായം തള്ളി. നന്നായി തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാവരുടെയും മൊഴി പൊലീസ് എടുക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റേഷന്‍മാസ്റ്ററുടെ മൊഴി മറ്റുതരത്തിലായിരുന്നു. ഓടുന്ന വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അബ്ജ വീണതെന്നായിരുന്നു ഈ മൊഴി. റെയില്‍വേ ആക്ടിലെ "അനിഷ്ടസംഭവം" (ൗിേീംമൃറ ശിരശറലിേ) എന്ന നിര്‍വചനത്തില്‍ ഈ അപകടം വരില്ലെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിയമത്തിലെ നിര്‍വചനപ്രകാരം അനിഷ്ടസംഭവമാണെന്നും ട്രെയിനില്‍നിന്നു വീണുമരിച്ചാല്‍ നല്‍കേണ്ട നഷ്ടപരിഹാരം ഈ കേസില്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം റെയില്‍വേ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍ ട്രെയിനില്‍ കയറുമ്പോഴാണോ വീണത്, ട്രെയിനിനുള്ളില്‍നിന്നാണോ വീണത് എന്നതിന് നിയമപരമായി പ്രസക്തിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

    രണ്ടുതരത്തിലാണെങ്കിലും നിയമത്തില്‍ പറയുന്നതുപോലെ ട്രെയിനില്‍നിന്നുള്ള വീഴ്ച തന്നെയാണ്. അവിടെ വീണയാളുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുനോക്കേണ്ടതില്ല. സാങ്കേതികമായി വ്യാഖ്യാനത്തിനു സാധ്യതകളുണ്ട്. പക്ഷേ റെയില്‍വേ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥ സഹായം നല്‍കാനുള്ള വ്യവസ്ഥയാണ്. അത് വ്യാഖ്യാനിക്കുമ്പോള്‍ നിയമത്തിന്റെ ലക്ഷ്യത്തിനാണ് മുഖ്യപരിഗണന നല്‍കേണ്ടത്. ക്ഷേമം കിട്ടേണ്ടയാളിന് അനുകൂലമായ വ്യാഖ്യാനംതന്നെയാണ് പരിഗണിക്കേണ്ടത്- സമാനമായ കേസുകളിലെ വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. അഞ്ചുതരത്തിലുള്ള അപകടങ്ങള്‍ നഷ്ടപരിഹാരത്തിന്റെ പരിധിയില്‍വരില്ലന്ന് നിയമത്തിലുണ്ട്. ആത്മഹത്യാശ്രമം, സ്വയം എല്‍പ്പിക്കുന്ന പരിക്ക്, സ്വയം ഏര്‍പ്പെടുന്ന ക്രിമിനല്‍ കുറ്റംമൂലമുള്ള പരിക്ക്, മദ്യപിച്ച അവസ്ഥയിലോ ബുദ്ധിസ്ഥിരതയില്ലാതെയോ ചെയ്യുന്ന പ്രവൃത്തിമൂലമുള്ള പരിക്ക്, അപകടത്തിലുണ്ടായ പരിക്കുമൂലമല്ലാതെ മറ്റ് അസുഖങ്ങളാല്‍ ഉണ്ടാകുന്ന മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം കിട്ടില്ല. അബ്ജയുടെ കേസില്‍ അതൊന്നും ബാധകമല്ല. അതുകൊണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. റെയില്‍വേയുടെ അപ്പീല്‍ തള്ളുകയാണെന്ന് കോടതി വിധിച്ചു. 2008 മെയ് അഞ്ചിനായിരുന്നു ഈ വിധി.

Friday, March 30, 2012

അപേക്ഷകൊണ്ടു മാത്രം പോളിസി ഉടമയാകില്ല

അഡ്വ. കെ ആര്‍ ദീപ
Posted on: 09-Mar-2012 10:43 AM
ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ നല്‍കിയ അപേക്ഷ പരിഗണനയിലിരിക്കെ ഒരാള്‍ മരിച്ചാല്‍ ആ പോളിസിപ്രകാരമുള്ള തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ വിധിച്ചു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ അപ്പീല്‍ അനുവദിച്ച് പഞ്ചാബ് സംസ്ഥാന ഫോറത്തിന്റെ വിധി റദ്ദാക്കിയായിരുന്നു ഈ വിധി. രുദ്രാപുര്‍ സ്വദേശി ഗുര്‍ണാം സിങ്ങാണ് കേസുമായി പോയത്. ഗുര്‍ണാം സിങ്ങിന്റെ ഭാര്യ ഹര്‍വന്‍സ് കൗര്‍ എല്‍ഐസിയുടെ രുദ്രാപുര്‍ ശാഖയില്‍ ഒരു പോളിസിക്ക് അപേക്ഷ നല്‍കിയിരുന്നു. 3543 രൂപയും അടച്ചു. ഒരുലക്ഷം രൂപയുടെ പോളിസി എടുക്കാനായിരുന്നു അപേക്ഷ. 2001 ഒക്ടോബര്‍ 31ന് അപേക്ഷ നല്‍കിയ കൗര്‍ നവംബര്‍ 13ന് മരിച്ചു. കൗറിന്റെ പേരിലുള്ള പോളിസി തുക ആവശ്യപ്പെട്ട് ഡിസംബര്‍ 26ന് സിങ് എല്‍ഐസിക്ക് കത്തു നല്‍കി. എന്നാല്‍ കൗറിന്റെ പേരില്‍ പോളിസി നിലവിലില്ലെന്നും അതുകൊണ്ട് പണം നല്‍കാനാകില്ലെന്നും എല്‍ഐസി അറിയിച്ചു. ഗുര്‍ണാം സിങ്ങിന്റെ പേരില്‍ അവിടെ പോളിസി ഉണ്ടായിരുന്നു. കൗറിന്റെ പേരിലുള്ള പോളിസി ഭര്‍ത്താവിന്റെ പോളിസിയുമായി ബന്ധപ്പെട്ടതാണെന്ന് എല്‍ഐസി വാദിച്ചു. ഒറ്റയ്ക്ക് പോളിസി എടുക്കാനുള്ള വരുമാനം കൗറിനില്ലെന്നായിരുന്നു എല്‍ഐസിയുടെ വാദം. സിങ്ങിന്റെ പോളിസി നല്‍കിയത് നവംബര്‍ 28നാണ്. അതിനുശേഷമേ കൗറിന്റെ പോളിസി പരിഗണിക്കാനാകൂ. എന്നാല്‍ നവംബര്‍ 11നുതന്നെ കൗര്‍ മരിച്ചു. അതുകൊണ്ട് തുക നല്‍കാനാകില്ലെന്ന് എല്‍ഐസി അറിയിച്ചു. ഈ വാദം തള്ളി സംസ്ഥാന കമീഷന്‍ പോളിസി തുക നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് എല്‍ഐസി ദേശീയ കമീഷനെ സമീപിച്ചത്. ഭര്‍ത്താവിന്റെ അപേക്ഷതന്നെ പരിഗണനയിലായതിനാല്‍ കൗറിന്റെ അപേക്ഷ പരിഗണിച്ചിരുന്നില്ലെന്ന് എല്‍ഐസി ദേശീയ ഫോറത്തില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, കൗറിന്റെ അപേക്ഷയ്ക്കൊപ്പം അവരുടെ വയസ്സുതെളിയിക്കാന്‍ ആവശ്യമായ രേഖ ഉണ്ടായിരുന്നുമില്ല. ഈ രേഖ ആവശ്യപ്പെട്ട് എല്‍ഐസി കത്തയച്ചിരുന്നു. അതിന് മറുപടി കിട്ടുംമുമ്പ് കൗര്‍ മരിച്ചു. അതുകൊണ്ടുതന്നെ ആ അപേക്ഷ അസാധുവായി. മറ്റൊരു കാര്യംകൂടി എല്‍ഐസി ചൂണ്ടിക്കാട്ടി. സ്വന്തം പേരിലുള്ള അപേക്ഷയില്‍ കുറവുണ്ടായിരുന്ന പണം നവംബര്‍ 15നാണ് സിങ് അടച്ചത്. ഭാര്യ മരിച്ച് രണ്ടുദിവസം കഴിഞ്ഞ് ഈ പണം അടയ്ക്കുമ്പോള്‍ മരണവിവരം സിങ് എല്‍ഐസിയെ അറിയിച്ചില്ല. ഒരു പോളിസി അംഗീകരിച്ച് കത്തുനല്‍കുന്നതുവരെ ആ പോളിസി നിലവില്‍വന്നതായി പറയാനാകില്ലെന്ന സുപ്രീം കോടതി വിധിയും എല്‍ഐസി വാദവേളയില്‍ ചൂണ്ടിക്കാട്ടി. പ്രീമിയം തുക വാങ്ങിവച്ചു എന്നതുകൊണ്ടു മാത്രം ഒരാളെ പോളിസി ഉടമയായി കാണാനാകില്ല. ഇതിനു മറുപടിയായി സിങ്ങിന്റെ അഭിഭാഷകനും വാദങ്ങള്‍ നിരത്തി. ഭര്‍ത്താവിന്റെ പോളിസി കൂടാതെത്തന്നെ പോളിസി ലഭിക്കാനുള്ള വരുമാനം കൗറിനുണ്ടായിരുന്നു എന്നായിരുന്നു ഒരു വാദം. വയസ്സിന്റെ രേഖ നല്‍കിയിരുന്നു എന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ പരിശോധനയില്‍ ഈ വാദങ്ങള്‍ ശരിയല്ലെന്നു തെളിഞ്ഞതായി കമീഷന്‍ പറഞ്ഞു. ഭാര്യയുടെ മരണം ബോധപൂര്‍വം മറച്ചുവച്ച നടപടിയും തെറ്റായി. ഒരാള്‍ അപേക്ഷ നല്‍കി എന്നതുകൊണ്ടു മാത്രം അയാള്‍ ആഗ്രഹിക്കുന്ന വിധം പോളിസി നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല.

പോളിസി നല്‍കുംവരെ കമ്പനിയും അപേക്ഷ നല്‍കിയ ആളുമായി കരാറും നിലവിലില്ല. ഈ സാഹചര്യത്തില്‍ എല്‍ഐസിയുടെ അപ്പീല്‍ അംഗീകരിക്കുകയാണെന്ന് കമീഷന്‍ വ്യക്തമാക്കി. കൗറിന്റെ പേരില്‍ അടച്ച തുക തിരികെകിട്ടാന്‍ മാത്രമേ സിങ്ങിന് അര്‍ഹതയുള്ളൂ എന്ന് കമീഷന്‍ വിധിച്ചു. ചെയര്‍മാന്‍ ജ. എം ബി ഷാ, രാജലക്ഷ്മി റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. 2007 ആഗസ്ത് ഇരുപതിനായിരുന്നു വിധി.

ശിക്ഷിക്കാന്‍ മരണമൊഴി മതിയോ?

അഡ്വ. കെ ആര്‍ ദീപ
Posted on: 30-Mar-2012 03:59 PM
മരണമൊഴി എത്രത്തോളം വിലപ്പെട്ടതാകാം, എല്ലാ മരണമൊഴിയും കോടതിക്കുമുമ്പില്‍ ഒരുപോലെ സ്വീകാര്യമാണോ തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. യഥാര്‍ഥത്തില്‍ മരണമൊഴി (dying declaration)  എന്ന വാക്ക് നിയമത്തിലില്ല. എന്നാല്‍ തന്റെ മരണത്തിന്റെ കാരണത്തെപ്പറ്റി മരണത്തിനു മുമ്പ് ഒരാള്‍ നല്‍കുന്ന മൊഴിയെ ഇത്തരത്തില്‍ എടുക്കാം. മരണത്തിന് ഇടയാക്കിയ സംഭവത്തിന് ദൃക്സാക്ഷി മരിച്ച വ്യക്തി മാത്രമാകുമ്പോള്‍ ഈ മൊഴി അവഗണിക്കാനേ കഴിയില്ല. മാത്രമല്ല, മരണം കാത്തുകഴിയുന്ന വ്യക്തി നല്‍കുന്ന മൊഴിക്ക് സത്യപ്രസ്താവനയുടെ മഹത്വമുണ്ടെന്നും കോടതി കരുതുന്നു. എല്ലാ പ്രതീക്ഷയും അസ്തമിച്ച് അങ്ങേയറ്റം എത്തിനില്‍ക്കുന്നയാളാണ് മൊഴി നല്‍കുന്നത്. കള്ളംപറയാനുള്ള ഉദ്ദേശ്യമൊന്നും അപ്പോള്‍ നിലനില്‍ക്കില്ല. സത്യം പറയണമെന്ന ഉല്‍ക്കടമായ ആഗ്രഹമാകും അപ്പോള്‍ ശക്തം. "സ്രഷ്ടാവിന്റെ അരികിലേക്കു പോകാനൊരുങ്ങുന്ന ഒരാള്‍ നുണയുമായി അവിടേക്കു പോകില്ലെ"ന്ന് നിയമം കരുതുന്നു.

എങ്കിലും മരണമൊഴി ആധാരമാക്കി വിധിക്കുന്ന ശിക്ഷ ചോദ്യംചെയ്യുന്ന കേസുകള്‍ ഇടയ്ക്കിടെ സുപ്രീം കോടതിയിലുമെത്തും. മരണമൊഴി പൂര്‍ണമായും വിശ്വസിച്ച് കീഴ്ക്കോടതികള്‍ വിധിച്ച ശിക്ഷ ശരിവയ്ക്കുന്ന കേസാണ് ഏറെയും. എന്നാല്‍ മരണമൊഴി വിശ്വസനീയമല്ലെന്ന് അപൂര്‍വമായെങ്കിലും സുപ്രീം കോടതി ചൂണ്ടിക്കാട്ടാറുണ്ട്.

എപ്പോഴൊക്കെ മരണമൊഴി സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ വിധികളിലൊന്നാണ് 2007 ജൂലൈ 27ലെ കേസി (Smt. Shakunthala Vs. State of Haryana)ലേത്. മരണമൊഴി അംഗീകരിച്ച് ശിക്ഷ ശരിവച്ച ഹൈക്കോടതിവിധി ഈ കേസില്‍ സുപ്രീം കോടതിയും അംഗീകരിച്ചു.
ഹരിയാനയില്‍നിന്നുള്ള സ്ത്രീധന പീഡനക്കേസായിരുന്നു അത്. അമ്മായിയമ്മയാണ് അപ്പീലുമായെത്തിയത്. അമ്മായിയമ്മ മരുമകളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുക പതിവായിരുന്നു. വഴക്കും ഉണ്ടാകും. ഒരുദിവസം പീഡനം സഹിക്കാനാകാതെ മരുമകള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഭയപ്പെടുത്തി അമ്മായിയമ്മയുടെ ഉപദ്രവം നിര്‍ത്തിക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ അമ്മായിയമ്മ മണ്ണെണ്ണയില്‍ മുങ്ങിനിന്ന മരുമകളുടെ ദേഹത്തേക്ക് തീപ്പെട്ടിക്കൊള്ളി കത്തിച്ചെറിഞ്ഞു. 100 ശതമാനം പൊള്ളലുമായി മരുമകള്‍ ആശുപത്രിയിലായി. ആശുപത്രിക്കിടക്കയില്‍നിന്നു മജിട്രേട്ടിനു നല്‍കിയ മൊഴിയില്‍ അവര്‍ സംഭവം വിവരിച്ചു. ഈമൊഴി അടിസ്ഥാനമാക്കി അമ്മായിയമ്മയ്ക്ക് ശിക്ഷയും കിട്ടി. ഈ വിധിക്കെതിരെയായിരുന്നു അപ്പീല്‍.

നൂറുശതമാനം പൊള്ളലേറ്റിരുന്നതിനാല്‍ മൊഴി നല്‍കാവുന്ന ആരോഗ്യസ്ഥിതി മരുമകള്‍ക്കില്ലായിരുന്നു എന്നായിരുന്നു മുഖ്യവാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുടെ മൊഴി കോടതി സ്വീകരിച്ചു. മൊഴി നല്‍കാവുന്ന ആരോഗ്യസ്ഥിതി ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
അമ്മായിയമ്മയ്ക്ക് ഹൈക്കോടതി നല്‍കിയ ശിക്ഷ ശരിവച്ച ശേഷം മരണമൊഴിയുടെ വിവിധ വശങ്ങളെപ്പറ്റി ജ. അരിജിത് പസായതും പി പി നവ്ലേക്കറും ഉള്‍പ്പെട്ട ബെഞ്ച് വിവരിക്കുന്നു.
മരണമൊഴിക്ക് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കിലും ക്രോസ്വിസ്താരത്തിന് അവസരം നല്‍കാത്ത മൊഴിയാണ് ഇതെന്ന ദൗര്‍ബല്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ മരണമൊഴി പരിഗണിക്കുമ്പോള്‍ മുഖ്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
1. മറ്റു തെളിവുകളുടെ പിന്‍ബലമില്ലെന്ന കാരണത്താല്‍ മരണമൊഴി തള്ളിക്കളയാനാകില്ല.
2. സ്വമേധയ നല്‍കിയതും സത്യസന്ധവുമാണ് മൊഴിയെന്ന് കോടതിക്ക് ബോധ്യംവന്നാല്‍ മറ്റു തെളിവുകളില്ലെങ്കിലും ഈ മൊഴി ആധാരമാക്കി ശിക്ഷവിധിക്കാം.
3. ആരെങ്കിലും പഠിപ്പിച്ച് പറയിച്ചതോ ഭാവനയോ അല്ല മൊഴിയില്‍ പറയുന്ന കാര്യങ്ങളെന്ന് മൊഴി സൂക്ഷ്മമായി പരിശോധിച്ച് കോടതി ഉറപ്പുവരുത്തണം. പ്രതിയെ കാണാനും തിരിച്ചറിയാനും കഴിയുന്ന നിലയിലായിരുന്നു മരിച്ചയാളെന്നും മരണമൊഴി നല്‍കുന്ന സമയത്ത് അത് നല്‍കാനുള്ള ശേഷി ഉണ്ടായിരുന്നുവെന്നും ബോധ്യപ്പെടണം.
4. മൊഴി സംശയാസ്പദമാണെങ്കില്‍ മറ്റു തെളിവുകളുടെ പിന്‍ബലമില്ലാതെ അംഗീകരിക്കരുത്.
5. പ്രതി മൊഴി നല്‍കാന്‍ കഴിയാത്തതുപോലെ അബോധാവസ്ഥയിലായിരുന്നുവെന്നു വന്നാലും മൊഴി അസാധുവാകും.
6. പരസ്പരബന്ധം ഇല്ലാത്തതാണ് മൊഴിയെങ്കില്‍ സ്വീകാര്യമല്ല.
7. സംഭവത്തിന്റെ വിശദാംശമില്ലെന്ന കാരണത്താല്‍ മൊഴി തള്ളരുത്.
8. മൊഴി ചുരുക്കം വാക്കുകളാണെന്ന കാരണത്താലും അവഗണിക്കരുത്. ചെറുതാണെങ്കില്‍ വിശ്വാസ്യത കൂടും.
9. മൊഴി നല്‍കാവുന്ന ശരീരസ്ഥിതി ഉണ്ടായിരുന്നുവോ എന്നുനിശ്ചയിക്കാന്‍ ഡോക്ടറുടെ മൊഴി ആശ്രയിക്കാം.
10. പ്രോസിക്യൂഷന്റെ വിവരണം മരണമൊഴിയുമായി പൊരുത്തപ്പെടുന്നതല്ലെങ്കില്‍ മൊഴി പരിഗണിക്കേണ്ടതില്ല.
11. രണ്ട് മരണമൊഴി ഉണ്ടെങ്കില്‍ ആദ്യത്തേതാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ഒന്നിലേറെ മൊഴി ഉണ്ടായിരിക്കുകയും അവ വിശ്വാസയോഗ്യമാകുകയും ചെയ്താല്‍ എല്ലാം പരിഗണിക്കാം- വിധിയില്‍ ചൂണ്ടിക്കാട്ടി.
മരണമൊഴി സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി വിധിച്ച കേസുകളിലൊന്ന് 2011ല്‍ ഉണ്ടായി (Surinder Kumar Vs. State of Haryana).  ഒക്ടോബര്‍ 21നായിരുന്നു ജ. പി സദാശിവവും ജ. ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി.
മരണമൊഴി മാത്രം ആധാരമാക്കി പ്രതിയെ ശിക്ഷിച്ചതാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൊഴി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൊഴികളില്‍ വൈരുധ്യവും ഏറെയായിരുന്നു. അതിലും പ്രധാനമായി സുപ്രീം കോടതി കണ്ടത് മറ്റൊന്നാണ്: മൊഴിയെടുക്കുന്ന സമയത്ത് സാക്ഷിക്ക് പെത്തിഡിന്‍ (Pethidine), ഫോര്‍ട്ട് വിന്‍ (Fortwin) എന്നീ മയക്കുമരുന്നുകള്‍ വേദനസംഹാരിയായി നല്‍കിയിരുന്നു. അവയുടെ സ്വാധീനത്തിലായിരിക്കുമ്പോഴാണ് മൊഴിയെടുത്തത്. അതുകൊണ്ട് സാക്ഷി മാനസിക സമനിലയോടെയല്ല ഈ മൊഴി നല്‍കിയത്. അതിനാല്‍ മൊഴി വിശ്വസിക്കാനാകുന്നില്ല. മരണമൊഴി മാത്രം ആധാരമാക്കി നിശ്ചയിച്ച ശിക്ഷ ഒഴിവാക്കുകയാണ്- കോടതി വ്യക്തമാക്കി




 
[X]

Friday, February 17, 2012

സ്വന്തം സ്ഥലത്ത് കെട്ടിടം പണിയാന്‍ കരാര്‍ 
നല്‍കുന്നയാള്‍ "ഉപയോക്താവ്"
അഡ്വ. കെ ആര്‍ ദീപ
Posted on: 16-Feb-2012 04:28 PM


ഡല്‍ഹി കൈലാസ് കോളനിനിവാസി ഫക്കീര്‍ചന്ദ് ഗുലാത്തി സ്വന്തം സ്ഥലം ഉപ്പാള്‍ എന്ന കെട്ടിടനിര്‍മാണ കമ്പനിക്ക് നല്‍കി. അവരുമായി കരാറുമുണ്ടാക്കി. നിലവിലുള്ള കെട്ടിടം പൊളിച്ച് ആവശ്യമായ അനുമതികള്‍ ലഭ്യമാക്കി കമ്പനി അവിടെ കെട്ടിടം പണിയണം. പണി തീര്‍ന്നാല്‍ താഴത്തെനില ഗുലാത്തിക്കായിരിക്കും. അവിടെ മൂന്നു കിടപ്പുമുറി ഉണ്ടാകണമെന്നും കരാര്‍ പറയുന്നു. മറ്റു സൗകര്യങ്ങളുടെ കാര്യവും പറയുന്നുണ്ട്. ഇതുകൂടാതെ എട്ടുലക്ഷം രൂപയും നിര്‍മാണകമ്പനി നല്‍കണം. ഒന്നാമത്തെ നിലയും രണ്ടാംനിലയും പൂര്‍ണമായും കമ്പനിക്കാണ്. ഭൂമിയുടെ അവകാശവും എങ്ങനെയാകണമെന്ന് വിവരിക്കുന്നുണ്ട്.ചട്ടപ്രകാരമുള്ള അനുമതികള്‍ വാങ്ങി കെട്ടിടം പൂര്‍ത്തിയാക്കേണ്ടത് കമ്പനിയാണ്.കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ച് അംഗീകൃത പ്ലാനില്‍നിന്നു മാറി പണിചെയ്തതായി ചൂണ്ടിക്കാട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടിയെടുത്തു. നിര്‍മാണസ്ഥലം മുദ്രവച്ചു. എന്നാല്‍ പിന്നീട് നിര്‍മാണത്തിലെ പിശകുകള്‍ തിരുത്താന്‍ അനുമതി നല്‍കി. കമ്പനി കെട്ടിടം പണിതീര്‍ത്ത് കൈമാറി.

നിര്‍മാണത്തില്‍ പല അപാകങ്ങളും കണ്ട ഗുലാത്തി അവ തീര്‍ത്തുതരണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് കത്തയച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ രേഖകളും ആവശ്യപ്പെട്ടു. കമ്പനി അനങ്ങിയില്ല. ഗുലാത്തി ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരം കൈമാറുക, പണി തീര്‍ത്തതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ജില്ലാ ഫോറത്തിന്റെ വിധി. നിയമപ്രകാരം ഗുലാത്തി ഉപയോക്താവാകില്ലെന്നും ഫോറം നിരീക്ഷിച്ചു. സംസ്ഥാന ഫോറത്തിലെ അപ്പീലും തള്ളി.

കെട്ടിടം നിര്‍മിച്ചത് സഹകരണ സ്വഭാവമുള്ള കരാറിലൂടെയാണെന്നും അതുകൊണ്ട് എന്തെങ്കിലും സേവനം (service) അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പരാതിക്കാരന്‍ ഉപയോക്താവോ കമ്പനി സേവനദാതാവോ ആകില്ലെന്നും കമീഷന്‍ വിധിച്ചു.ഗുലാത്തി ദേശീയ കമീഷനെ സമീപിച്ചു. അവിടെയും വിധി പ്രതികൂലമായി. ദേശീയ ഫോറവും സംസ്ഥാന കമീഷന്റെ നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. അപ്പീല്‍ തള്ളി. ഈ വിധിക്കെതിരെയാണ് ഗുലാത്തി സുപ്രീം കോടതിയെ സമീപിച്ചത്. കെട്ടിടനിര്‍മാണംകൃത്യമായും ഉപഭോക്തൃസേവനത്തിന്റെ പരിധിയില്‍ വരുമെന്ന് വിവിധ വിധികളും ഉപഭോക്തൃസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ഉദ്ധരിച്ച് ജ. ആര്‍ വി രവീന്ദ്രന്‍ പറഞ്ഞു. നല്‍കുന്ന സേവനം പറഞ്ഞ നിലവാരത്തിലുള്ളതല്ലെങ്കില്‍ അതും ഉപഭോക്തൃനിയമപരിധിയില്‍ വരും.ഈ കേസില്‍ കെട്ടിടനിര്‍മാണത്തെ സംയുക്തസംരംഭമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു.

കരാറുള്ളതുകൊണ്ട് സംയുക്തസംരംഭമാണെന്ന ഉപഭോക്തൃഫോറങ്ങളുടെ കാഴ്ചപ്പാട് തെറ്റാണ്. കെട്ടിടം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ചുമതലയേ തങ്ങള്‍ക്കുള്ളൂ എന്നും അത് ലഭ്യമാക്കേണ്ട ചുമതലയില്ലെന്നുമുള്ള കമ്പനിയുടെ വാദവും കോടതി തള്ളി. ചട്ടങ്ങളെല്ലാം പാലിച്ച് കെട്ടിടം പൂര്‍ത്തിയാക്കി കൈമാറുക എന്നതുതന്നെയാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഇതില്‍ വീഴ്ചവന്നാല്‍ അത്് സേവനത്തിലെ വീഴ്ചതന്നെയാണ്. ഇക്കാര്യങ്ങളൊക്കെ വളരെ അലസമായാണ് ജില്ലാ ഉപഭോക്തൃഫോറവും സംസ്ഥാന കമീഷനും പരിഗണിച്ചത്. അതുകൊണ്ട് ജില്ലാഫോറം വീണ്ടും കേസ് കേട്ട് നിയമപ്രകാരം ആറു മാസത്തിനകം തീര്‍പ്പാക്കണം. കേസിന്റെ ചെലവിലേക്ക് ഗുലാത്തിക്ക് കമ്പനി 25,000 രൂപയും നല്‍കണം- 2008 ജൂലൈ 10 ന്റെ വിധിയില്‍ പറഞ്ഞു.