ആന ഇടയാതിരിക്കാന്‍ ഈ ചട്ടങ്ങള്‍
അഡ്വ. കെ ആര്‍ ദീപ
Posted on: 16-May-2012 04:16 PM
ആനയുടമ ആനയെ പരിപാലിക്കാന്‍ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള പാപ്പാനെ നിയമിക്കണമെന്ന് ചട്ടങ്ങള്‍ പറയുന്നു. പ്രവൃത്തിപരിചയത്തിന് സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. വനം വകുപ്പ് നല്‍കുന്ന പരിശീലനം പാപ്പാന്മാര്‍ക്ക് ലഭിക്കുന്നു എന്ന് ഉടമ ഉറപ്പുവരുത്തണം. പാപ്പാന് ഒരു സഹായിയെ ഉടമ നിയമിക്കണം. ആനയ്ക്ക് വിശ്രമിക്കാന്‍ വൃത്തിയുള്ള തൊഴുത്ത് ഉണ്ടാകണം.ആനയുടെ വലുപ്പം അനുസരിച്ചാകണം തൊഴുത്തിന്റെ വിസ്താരം. മുതിര്‍ന്ന ആനയ്ക്ക് ഒമ്പതു മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള തൊഴുത്താണ് വേണ്ടത്. അടച്ചുകെട്ടിയ ഷെഡ്ഡാണെങ്കില്‍ അഞ്ചര മീറ്ററെങ്കിലും ഉയരം വേണം.
ആനയെ എന്നും കുളിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം. അസുഖമോ പരിക്കോ ഗര്‍ഭമോ ഉണ്ടെങ്കില്‍ പാപ്പാന്‍ ഉടമയെ അറിക്കണം. ഉടമ മൃഗഡോക്ടറുടെ സഹായം തേടണം. ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുകയും വേണം. പാപ്പാനെയും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനയ്ക്കു വിധേയനാക്കണം. ആനയിലേക്ക് പകരാനിടയുള്ള രോഗങ്ങള്‍ പാപ്പാനില്ലെന്ന് ഉറപ്പാക്കണം. ഉത്സവത്തിനും മറ്റും ആനയെ കൊണ്ടുപോകുമ്പോള്‍ സംഘാടകര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് എഴുതിനല്‍കണം. ആന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ സംഘാടകര്‍ പാലിക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ആനയ്ക്ക് ആന്ത്രാക്സ്പോലെയുള്ള മാരകരോഗങ്ങള്‍ വന്നാല്‍ 24 മണിക്കൂറിനകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയോ അറിയിക്കണം.മുന്‍കൂട്ടി അനുമതിയില്ലാതെ ആനയ്ക്ക് ഒരുതരത്തിലുമുള്ള വന്ധ്യംകരണ ശസ്ത്രക്രിയ നടത്തരുതെന്നും ചട്ടങ്ങളിലുണ്ട്.
മദപ്പാട് കണ്ടാല്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ എഴുതിത്തരാതെ മദം തടയാനായി മരുന്നു നല്‍കരുത്. മദപ്പാടുള്ള സമയത്ത് ആന ജനങ്ങള്‍ക്ക് പൊതുവില്‍ അപകടമുണ്ടാക്കുന്നില്ലെന്ന് ഉടമ ഉറപ്പാക്കണം. ആവശ്യമായ പരിചരണം ഈ സമയത്ത് ആനയ്ക്ക് നല്‍കുകയും വേണം. മദപ്പാടുള്ളപ്പോള്‍ ആനയെ ഒരു പണിക്കും നിയോഗിക്കരുത്. 12 മാസമോ അതിലേറെയോ ഗര്‍ഭമുള്ള ആനയെ പണിക്ക് നിയോഗിക്കരുത്. അതുപോലെ ആറുമാസത്തില്‍ താഴെ പ്രായമുള്ള പാലുകുടിക്കുന്ന കൂട്ടിയുള്ള ആനയെയും അഞ്ചടിയില്‍ താഴെ ഉയരമുള്ള ആനയെയും ജോലിക്കു നിയോഗിക്കരുതെന്ന് ചട്ടങ്ങളിലുണ്ട്. നൈലോണ്‍ കയറോ മുള്ളുകളോ കൂര്‍ത്ത ഭാഗങ്ങളോ ഉള്ള ചങ്ങലകളോ ആനയെ പൂട്ടാന്‍ ഉപയോഗിക്കരുത്. ചങ്ങലയുടെ തൂക്കം ആനയുടെ ഭാരത്തിന് അനുസൃതമാകണം. ആനയുടെ ശരീരഭാഗങ്ങളില്‍ പരിക്കോ വേദനയോ ഉണ്ടാക്കാനിടയുള്ളതൊന്നും ചെയ്യാന്‍പാടില്ല.
ആന ചരിഞ്ഞാല്‍ 24 മണിക്കൂറിനകം അധികൃതരെ അറിയിക്കണം. കൊമ്പുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ച് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. മരണമുണ്ടായാല്‍ മൃഗഡോക്ടറെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ആനയ്ക്ക് ഭക്ഷണം നല്‍കുന്നതു സംബന്ധിച്ചും ചട്ടങ്ങളില്‍ പറയുന്നു. ഉയരമനുസരിച്ച് നല്‍കേണ്ട ഭക്ഷണത്തിന്റെ പട്ടിക ചട്ടങ്ങളിലുണ്ട്. രണ്ടേകാല്‍ മീറ്ററിലേറെ ഉയരമുള്ള വലിയ ആനയ്ക്ക് 250 കിലോ പച്ചത്തീറ്റ നല്‍കണം. ചൂടുകാലത്ത് തണുത്ത ഭക്ഷണവും ഉറപ്പാക്കണം. പുഴയില്‍നിന്നോ മറ്റോ വെള്ളവും ഉടമ ലഭ്യമാക്കണം. ആനയെക്കൊണ്ട് ചുമപ്പിക്കാവുന്ന ഭാരവും പറയുന്നുണ്ട്. ഒന്നരമീറ്റര്‍വരെ ഉയരമുള്ള ആനയെക്കൊണ്ട് ഭാരം എടുപ്പിക്കരുത്. ഒന്നരമീറ്റര്‍മുതല്‍ 1.8 മീറ്റര്‍വരെ പാപ്പാനെയും ഭക്ഷണവും ചുമക്കാം. 2.26 മീറ്റര്‍മുതല്‍ 2.55 മീറ്റര്‍വരെയാണ് ഉയരമെങ്കില്‍ പരമാവധി 300 കിലോ ചുമടെടുപ്പിക്കാം. തടി വലിപ്പിക്കുന്നത് എത്ര കിലോ വരെയാകാം എന്നും വ്യവസ്ഥയുണ്ട്.
ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുകൊണ്ടുപോകാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. 30 കിലോമീറ്ററില്‍ കൂടുതല്‍ ഒരുദിവസം നടത്തിക്കരുത്. വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചട്ടങ്ങളിലുണ്ട്. 12 അടിയില്‍ കുറഞ്ഞ നീളമുള്ള ട്രക്കില്‍ മുതിര്‍ന്ന ആനയെ കയറ്റാന്‍പാടില്ല. ആനയുടെ വിരമിക്കല്‍പ്രായവും ചട്ടത്തിലുണ്ട്. 65 വയസ്സായാല്‍ ആനയെ സാധാരണ ജോലികളില്‍നിന്ന് ഒഴിവാക്കണം. കൃത്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ചെറിയ ജോലികള്‍ ചെയ്യിക്കാം. ആനയുടമ സൂക്ഷിക്കേണ്ട രേഖകളുടെയും രജിസ്റ്ററുകളുടെയും വിവരവും ചട്ടങ്ങളിലുണ്ട്. കൊമ്പുമുറിക്കാനും മിനുക്കാനും അനുമതി വേണം. ആനയ്ക്കെതിരായ എല്ലാതരം ക്രൂരതകളും തടയാനുള്ള വ്യവസ്ഥകള്‍ ചട്ടത്തിലുണ്ട്. അവ വിശദമായി പറയുന്നുണ്ട്. മര്‍ദനവും അധികം ജോലിചെയ്യിക്കലും ആനയെ ഉപേക്ഷിക്കലും ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കലും എല്ലാം ഈ പട്ടികയിലുണ്ട്. ആനയ്ക്ക് സമ്മര്‍ദം കൂട്ടുംവിധം അതിനെ വടംവലിക്ക് നിയോഗിക്കുന്നതുപോലും കുറ്റകരമാണെന്ന് ചട്ടങ്ങളില്‍ പറയുന്നു. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ ഉടമയ്ക്കു ലഭിക്കും. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഈ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കിയിട്ടില്ല.
വെള്ളിയാഴ്ച, മേയ് 11, 2012
ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് ഉയര്‍ന്ന വിപണിവില
അഡ്വ. കെ ആര്‍ ദീപ
പൊതുആവശ്യത്തിന് നിര്‍ബന്ധമായി ഭൂമി ഏറ്റെടുക്കുമ്പോള്‍
കര്‍ഷകര്‍ക്ക് വിപണിയിലെ ഉയര്‍ന്നവിലതന്നെ നല്‍കണമെന്ന് സുപ്രീം കോടതി
വിധിച്ചു. ഏറ്റെടുക്കുന്ന സമയത്തിന് അടുത്തസമയത്ത് നടന്ന വില്‍പ്പനകളിലെ
വിലകളുടെ ശരാശരി എടുക്കുന്ന രീതി ഒട്ടും ആശാസ്യമല്ലെന്ന് കോടതി
വ്യക്തമാക്കി. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ മെഹ്റാവാള്‍
ഖേവാജി ട്രസ്റ്റ് നല്‍കിയ കേസിലാണ് വിധി. ഫരീദ്കോട്ടിലെ ചന്ത
വിപുലീകരിക്കാനാണ് 1982ല്‍ ഭൂമി ഏറ്റെടുത്തത്. ഭൂമി ഇനംതിരിച്ച് ഏക്കറിന്
10,000 മുതല്‍ 25,000 രൂപവരെ നല്‍കിയായിരുന്നു ഏറ്റെടുക്കല്‍.
ഫരീദ്കോട്ടിലെ മുന്‍ ഭരണാധികാരികൂടിയായിരുന്ന കേണല്‍ ഹരീന്ദര്‍സിങ്ങിന്റെ
ഉടമസ്ഥതയിലുള്ള 33 ഏക്കര്‍ ഭൂമിക്കായി ആകെ 4,85,202 രൂപയും നല്‍കി. തുക
പോരെന്നു കാട്ടി സിങ് അപ്പീല്‍ നല്‍കി. ജില്ലാ കോടതി ഏക്കറിന് ഒരുലക്ഷമായി
നഷ്ടപരിഹാരം ഉയര്‍ത്തി. സിങ് കൂടുതല്‍ തുക ആവശ്യപ്പെട്ട്
ഹൈക്കോടതിയിലെത്തി. ഹൈക്കോടതി പക്ഷേ ഇടപെടാന്‍ വിസമ്മതിച്ചു.
ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതിയിലെത്തിയത്. ഇതിനിടെ സിങ് മരിച്ചു. അവകാശികളാണ് കേസ് തുടര്‍ന്നത്. ഒട്ടേറെ വാണിജ്യപ്രാധാന്യമുള്ള ഭൂമിയാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സുപ്രീം കോടതി കണ്ടു. ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളും ഈ ഭൂമിക്കരികിലുണ്ട്. പ്രദേശത്തെ വിവിധ വില്‍പ്പനക്കരാറുകള്‍ പരിശോധിച്ചെങ്കിലും അതിലെ ഉയര്‍ന്ന വിലയുള്ള പ്രമാണത്തിലെ വില ഏറ്റെടുത്ത ഭൂമിക്ക് നല്‍കിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ മുഖ്യ വാദം. ഏറ്റെടുക്കലിന് ആശ്വാസധന (solatium) മായി നല്‍കിയ തുകയ്ക്ക് പലിശ നല്‍കിയില്ലെന്ന പരാതിയും ഉണ്ടായിരുന്നു. രണ്ടു പ്രശ്നവും സുപ്രീം കോടതി പരിശോധിച്ചു. ഏറ്റെടുത്ത സ്ഥലത്തിനു സമീപത്തെ മറ്റു വില്‍പ്പനകളുടെ കരാറുകള്‍ കോടതി പരിഗണിച്ചു. അതില്‍ മൂന്നെണ്ണമാണ് കാര്യമായി കണക്കിലെടുത്തത്. ഇതിലൊന്ന് ഉയര്‍ന്ന തുകയ്ക്കാണ് വില്‍പ്പന നടന്നിരുന്നത്. ഏറ്റെടുത്ത ഭൂമിക്ക് ഈ വിലതന്നെ നല്‍കേണ്ടതാണെന്ന് മുന്‍കാലവിധികള്‍ ഉദ്ധരിച്ച് സുപ്രീം കോടതി പറഞ്ഞു. സമാനമായ ഭൂമികളില്‍ നടന്ന പല വില്‍പ്പനകള്‍ അധികാരികളുടെ മുമ്പിലെത്തും. അപ്പോള്‍ ആ ഉദാഹരണങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലതന്നെയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. ആ ഇടപാട് സത്യസന്ധമായ രീതിയിലുള്ള കച്ചവടമായിരിക്കണമെന്നു മാത്രം. ഒരാളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉയര്‍ന്ന വിലതന്നെ ആ ഭൂവുടമയ്ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ട്. പല വിലകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, മറിച്ച് ശക്തമായ ന്യായങ്ങള്‍ ഇല്ലെങ്കില്‍ അവയിലെ ഉയര്‍ന്ന വിലതന്നെ കണക്കിലെടുക്കണം.
മുന്നില്‍ വന്ന കരാറുകളിലെ വിലയെല്ലാം ചേര്‍ത്ത് ശരാശരി എടുക്കുന്ന രീതി ഒട്ടും സ്വീകാര്യമല്ല. ഈ കേസില്‍ ഒരുഭാഗത്ത് ഏറ്റവും ഉയര്‍ന്ന വില കിട്ടിയ ഭൂമിയുടെ കരാര്‍ കോടതിയുടെ മുന്നിലുണ്ട്. പക്ഷേ ഈ ഭൂമി ചെറിയ തുണ്ടായിരുന്നുവെന്നും അതുകൊണ്ട് വലിയ ഭൂമി ഏറ്റെടുക്കുമ്പോള്‍ അതേ വില കണക്കാക്കാനാവില്ലെന്നും വാദമുണ്ടായി. ഇതില്‍ ന്യായമുണ്ട്. അതുകൊണ്ട് വിലയില്‍ ആനുപാതികമായ കുറവുവരുത്താം. 20 ശതമാനംവരെ ഇങ്ങനെ കുറയ്ക്കാമെന്ന് മുമ്പ് വിധിയുണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച കോടതി ഏക്കറിന് ഒരുലക്ഷം രൂപയെന്ന നഷ്ടപരിഹാരം 1,45,000 രൂപയാക്കി ഉയര്‍ത്തി. അതനുസരിച്ച് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ആശ്വാസധനത്തിന് പലിശ കിട്ടണമെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു. ഈ തുകയ്ക്കും ഇപ്പോള്‍ കോടതി വര്‍ധിപ്പിച്ചു നല്‍കിയ തുകയ്ക്കും ഇത്രയും കാലത്തേക്ക് സര്‍ക്കാര്‍ പലിശ നല്‍കണമെന്നും ജ. പി. സദാശിവം, ജ. ജെ ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ 2012 ഏപ്രില്‍ 27ന്റെ വിധിയില്‍ പറയുന്നു.email: advocatekrdeepa@gmail.com

വെള്ളിയാഴ്ച, ഏപ്രില്‍ 20, 2012
തൊഴിലിനിടയിലെ അപകടവും
നഷ്ടപരിഹാരവും
അഡ്വ. കെ ആര്‍ ദീപ
Posted on: 19-Apr-2012 09:43 AM
ജോലിക്കിടയില്‍ തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം
നല്‍കുന്നതിന് തൊഴിലുടമയ്ക്ക് ഒഴികഴിവു പറയാനാകില്ല. തൊഴിലാളിയുടെ
അശ്രദ്ധകൊണ്ടാണ് മരണമെങ്കില്‍പ്പോലും നഷ്ടപരിഹാരനിയമപ്രകാരം )
നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
""തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന്
ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ
വ്യവസ്ഥകള്‍ ബാധകമാകില്ലെ""ന്ന് ജ. ജെ ബി കോശി, ജ. കെ ആര്‍ ഉദയഭാനു
എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2005 ജൂലൈ ഏഴിലെ വിധിയില്‍
ചൂണ്ടിക്കാട്ടി. തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്ന്
തളര്‍ന്നുവീണു മരിച്ചതാണ് കോടതിയുടെ പരിഗണനയില്‍വന്നത്. അശ്രദ്ധമായി
ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു
വാദം. ട്രിബ്യൂണലില്‍ കേസ് വന്നു.
തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടംപറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നെന്നോ, തൊഴില്‍സുരക്ഷ ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ, തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍മാത്രം ബാധകമാവുന്നവയാണ്. തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍പോലും തടസ്സമല്ല.
തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്‍കാന്‍ തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവികംമാത്രമായ മരണമാണുണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായിപ്പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.
തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുംപോലെ "ജോലിക്കിടയിലും ജോലിമൂലവും ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്" തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന (ഇമൌമഹ ഘമയീൗൃലൃ) വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം. എന്നാല്‍, താല്‍ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്‍ക്കാലികക്കാരനായി കാണുന്നുള്ളു. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്നു വ്യക്തമാണ്- വിധിയില്‍ പറഞ്ഞു. email: advocatekrdeepa@gmail.com

ബുധനാഴ്ച, ഏപ്രില്‍ 18, 2012
Compensation in Railway Accidents
- നഷ്ടപരിഹാരം റെയില്‍വേ നല്‍കണം
അഡ്വ. കെ ആര്‍ ദീപ -
ട്രെയിനില്‍നിന്നു വീണയാള്‍ വീണത് അയാളുടെ കുറ്റംകൊണ്ടാണോ
എന്നൊക്കെ പരിശോധിച്ചുമാത്രം നഷ്ടപരിഹാരം നല്‍കിയിരുന്ന റെയില്‍വേയുടെ
നിയമവ്യാഖ്യാനങ്ങള്‍ക്ക് അന്ത്യംകുറിച്ച സുപ്രീം കോടതി വിധിക്ക് ഇടയാക്കിയ
കേസ്
കേരളത്തില്‍നിന്നായിരുന്നു. 1996 മെയ് 23ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍ മരിച്ച അബ്ജയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലായിരുന്നു ജ. എച്ച് കെ സേമ, ജ. മാര്‍ക്കണ്ഠേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഒരാള്‍ ട്രെയിനില്‍നിന്നു വീണു മരിക്കുകയോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുകയോ ചെയ്താല്‍ അതിന് നഷ്ടപരിഹാരം നല്‍കുന്നതിന് യാത്രക്കാരന്റെ ഭാഗത്ത് കുറ്റമുണ്ടോ എന്നുനോക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.
""റെയില്‍വേ അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഒരു ക്ഷേമനിയമമാണ്. ഇതിന്റെ വ്യാഖ്യാനം അക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാകണ""മെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചില്‍ അബ്ജയുടെ ഭര്‍ത്താവും അമ്മയും മകനും ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു. ട്രിബ്യൂണല്‍ കേസ് തള്ളി. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. രണ്ടുലക്ഷം രൂപയും അതു കൊടുക്കുന്ന തീയതിവരെ 12 ശതമാനം പലിശയും നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ റെയില്‍വേ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അബ്ജ നിയമാനുസൃതമുള്ള യാത്രക്കാരിയായിരുന്നു എന്ന കാര്യത്തില്‍ റെയില്‍വേയ്ക്ക് തര്‍ക്കമില്ല. അവരുടെ കൈയില്‍ സീസണ്‍ ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡും ഉണ്ടായിരുന്നു. അപകടത്തിലേറ്റ പരിക്കുകളാണ് മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്.
ട്രാക്കിലേക്കു വീണ അബ്ജയ്ക്കുമേല്‍ പരശുറാം എക്സ്പ്രസ് കയറുകയായിരുന്നു. കേസിലെ ഒരു സാക്ഷി അപകടം സംബന്ധിച്ച് ട്രിബ്യൂണലില്‍ മൊഴിനല്‍കി. ട്രെയിന്‍ ഓടുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍നിന്ന് ഒരു സ്ത്രീ വീഴുന്നതു കണ്ടതായും പിന്നീട് മരിച്ചുകിടക്കുന്നതു കണ്ടതായും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഈ മൊഴി വിശ്വസിച്ചില്ല. സ്ഥലത്തുണ്ടായിരുന്നെങ്കില്‍ മൃതദേഹം നീക്കാന്‍ സാക്ഷി സഹായിക്കേണ്ടതായിരുന്നുവെന്നും പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ വരുമായിരുന്നു എന്നുമൊക്കെയായിരുന്നു ട്രിബ്യൂണലിന്റെ നിലപാട്. എന്നാല്‍ സുപ്രീം കോടതി ഈ അഭിപ്രായം തള്ളി. നന്നായി തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാവരുടെയും മൊഴി പൊലീസ് എടുക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റേഷന്‍മാസ്റ്ററുടെ മൊഴി മറ്റുതരത്തിലായിരുന്നു. ഓടുന്ന വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അബ്ജ വീണതെന്നായിരുന്നു ഈ മൊഴി. റെയില്‍വേ ആക്ടിലെ "അനിഷ്ടസംഭവം" (untoward incident) എന്ന നിര്‍വചനത്തില്‍ ഈ അപകടം വരില്ലെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിയമത്തിലെ നിര്‍വചനപ്രകാരം അനിഷ്ടസംഭവമാണെന്നും ട്രെയിനില്‍നിന്നു വീണുമരിച്ചാല്‍ നല്‍കേണ്ട നഷ്ടപരിഹാരം ഈ കേസില്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം റെയില്‍വേ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍ ട്രെയിനില്‍ കയറുമ്പോഴാണോ വീണത്, ട്രെയിനിനുള്ളില്‍നിന്നാണോ വീണത് എന്നതിന് നിയമപരമായി പ്രസക്തിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
രണ്ടുതരത്തിലാണെങ്കിലും നിയമത്തില്‍ പറയുന്നതുപോലെ ട്രെയിനില്‍നിന്നുള്ള വീഴ്ച തന്നെയാണ്. അവിടെ വീണയാളുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുനോക്കേണ്ടതില്ല. സാങ്കേതികമായി വ്യാഖ്യാനത്തിനു സാധ്യതകളുണ്ട്. പക്ഷേ റെയില്‍വേ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥ സഹായം നല്‍കാനുള്ള വ്യവസ്ഥയാണ്. അത് വ്യാഖ്യാനിക്കുമ്പോള്‍ നിയമത്തിന്റെ ലക്ഷ്യത്തിനാണ് മുഖ്യപരിഗണന നല്‍കേണ്ടത്. ക്ഷേമം കിട്ടേണ്ടയാളിന് അനുകൂലമായ വ്യാഖ്യാനംതന്നെയാണ് പരിഗണിക്കേണ്ടത്- സമാനമായ കേസുകളിലെ വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. അഞ്ചുതരത്തിലുള്ള അപകടങ്ങള്‍ നഷ്ടപരിഹാരത്തിന്റെ പരിധിയില്‍വരില്ലന്ന് നിയമത്തിലുണ്ട്. ആത്മഹത്യാശ്രമം, സ്വയം എല്‍പ്പിക്കുന്ന പരിക്ക്, സ്വയം ഏര്‍പ്പെടുന്ന ക്രിമിനല്‍ കുറ്റംമൂലമുള്ള പരിക്ക്, മദ്യപിച്ച അവസ്ഥയിലോ ബുദ്ധിസ്ഥിരതയില്ലാതെയോ ചെയ്യുന്ന പ്രവൃത്തിമൂലമുള്ള പരിക്ക്, അപകടത്തിലുണ്ടായ പരിക്കുമൂലമല്ലാതെ മറ്റ് അസുഖങ്ങളാല്‍ ഉണ്ടാകുന്ന മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം കിട്ടില്ല. അബ്ജയുടെ കേസില്‍ അതൊന്നും ബാധകമല്ല. അതുകൊണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. റെയില്‍വേയുടെ അപ്പീല്‍ തള്ളുകയാണെന്ന് കോടതി വിധിച്ചു. 2008 മെയ് അഞ്ചിനായിരുന്നു ഈ വിധി